മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി അബ്ദുൾ കരീമിനെ കുറ്റവിമുക്തനാക്കി

1996ലെ സ്ഫോടനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 84കാരനായ അബ്ദുൽ കരീം ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
അബ്ദുൽ കരീം തുണ്ട
അബ്ദുൽ കരീം തുണ്ട
Updated on

ന്യൂഡൽഹി: 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതി അബ്ദുൽ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ ടാഡ ( ഭീകര വിരുദ്ധ നിയമം) കോടതിയാണ് അബ്ദുൽ കരീമിനെ കുറ്റവിമുക്തനാക്കിയത്. ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത അനുയായി എത്തു കരുതുന്ന അബ്ദുൽ കരീമിനെയും പപ്പു എന്നറിയപ്പെടുന്ന ഇർഫാനെയും ഹമീറുദ്ദീനും എതിരെ 2021 സെപ്റ്റംബർ 30നാണ് ടാഡ നിയമപ്രകാരം കുറ്റം ചുമത്തിയത്.

1996ലെ സ്ഫോടനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 84കാരനായ അബ്ദുൽ കരീം ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. മറ്റു നിരവധി സ്ഫോടകക്കേസുകളിലും ഇയാൾ പ്രതിയാണ്. ബോംബ് നിർമാണത്തിൽ വിദഗ്ധനായിരുന്ന അബ്ദുൽ കരീം ഡോ. ബോംബ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതു പോലും.

ബാബ്റി മസ്ജിദ് തകർത്തതിന്‍റെ ആദ്യ വാർഷികത്തിൽ നാലു ട്രെയിനുകളിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനത്തിൽ 2 പേർ മരണപ്പെട്ടു. 22 പേർക്ക് പരുക്കേറ്റു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com