ആർ. ശരത് കുമാർ
ആർ. ശരത് കുമാർ

തമിഴ് നടൻ ശരത്കുമാറിന്‍റെ പാർട്ടി ബിജെപിയിൽ ലയിച്ചു

ഡിഎംകെയിൽ നിന്ന് രാജ്യ സഭയിലെത്തിയ താരം ഡിഎംകെ വിട്ടതിനു ശേഷം എഐഎഡിഎംകെയിൽ ചേർന്നിരുന്നു. പിന്നീട് 2007ലാണ് സ്വന്തമായി പാർട്ടി രൂപീകരിച്ചത്
Published on

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ് നടൻ ആർ. ശരത്കുമാറിന്‍റെ നേതൃത്വത്തിലുള്ള അഖില ഇന്ത്യ സമത്വ മക്കൾ കച്ചി( എഐഎസ്എംകെ) ബിജെപിയിൽ ലയിച്ചു. ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്‍റ് കെ. അണ്ണാമലൈയുടെ എഐഎസ്എംകെ പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിലാണ് പാർട്ടി ലയനം പ്രഖ്യാപിച്ചത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ശരത് കുമാർ ആവശ്യപ്പെട്ടു.

ഡിഎംകെയിൽ നിന്ന് രാജ്യ സഭയിലെത്തിയ താരം ഡിഎംകെ വിട്ടതിനു ശേഷം എഐഎഡിഎംകെയിൽ ചേർന്നിരുന്നു. പിന്നീട് 2007ലാണ് സ്വന്തമായി പാർട്ടി രൂപീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com