വിദ്യാർഥികൾക്ക് കേക്ക് സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്|Video

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 61.8 ലക്ഷം വിദ്യാർഥികൾക്കാണ് കേക്ക് നൽകുക.
Tamil Nadu Chief Minister gifts cakes to students

വിദ്യാർഥികൾക്ക് കേക്ക് സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്|Video

Updated on: 

ചെന്നൈ: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് കേക്ക് സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. ടിവികെ സർക്കാർ അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യ ശിശുദിനമാണ് വിജയ് ആഘോഷമാക്കിയത്. എല്ലാ വിദ്യാർഥികൾക്കും 45 ഗ്രാം കേക്കും ആശംസാ കാർഡുമാണ് സമ്മാനമായി നൽകുന്നത്. കൊളത്തൂർ കോർപ്പറേഷൻ മിഡിൽ സ്കൂളിൽ എത്തിയ വിജയ് വിദ്യാർഥികൾക്ക് നേരിട്ട് കേക്കുകൾ സമ്മാനിച്ചു.

വിജയ്‌യുടെ സൂപ്പർ ഹിറ്റ് ചിത്രം നൻപനിലെ ഡയലോഗായ ഓൾ ഇസ് വെൽ, ബി കോൺഫിഡന്‍റ് എന്നെഴുതിയ കാർഡുകളാണ് കുട്ടികൾക്ക് സമ്മാനിച്ചത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 61.8 ലക്ഷം വിദ്യാർഥികൾക്കാണ് കേക്ക് നൽകുക.

ഇതിനായി 9.27 കോടി രൂപയാണ് സർക്കാർ നീക്കി വച്ചിരിക്കുന്നത്. ജില്ലാ കലക്റ്റർമാർ, ജില്ലാ മോണിറ്ററിങ് ഓഫിസർമാർ, പ്രത്യേക വിജിലൻസ് ടീം എന്നിവരുടെ നേത‌ൃത്വത്തിലാണ് കേക്ക് വിതരണം നടത്തിയത്.