സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡൽഹിയിലെത്തും

മേക്കദാട്ട് അണക്കെട്ട് വിഷയവും വിജയ്‌യുടെ ഡൽഹി സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകുന്നുണ്ട്
Tamil Nadu Chief Minister Vijay

മുഖ്യമന്ത്രി സി. ജോസഫ് വിജയ്

Updated on: 

ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങിങ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നവംബർ 16ന് ഡൽഹിയിലെത്തുമെന്ന് സൂചന. കോൺഗ്രസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷം ജൂണിൽ ഡൽഹിയിലെത്തിയ വിജയ് നീതി ആയോഗ് യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിക്കുകയും ചെയ്തു.

മേക്കദാട്ട് അണക്കെട്ട് വിഷയവും വിജയ്‌യുടെ ഡൽഹി സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകുന്നുണ്ട്. കർണാടകയുടെ മേക്കദാട്ട് അണക്കെട്ട് പദ്ധതിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തമിഴ്നാട്ടിൽ നിന്നുള്ള എംപിമാരുടെയും എംഎൽഎമാരുടെയും സംഘത്തെ സർക്കാർ ഡൽഹിയിലേക്ക് അയക്കണമെന്ന് പ്രതിപക്ഷമായ ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ ചേർന്ന സർവകക്ഷി യോഗത്തിന് പിന്നാലെയാണ് ആവശ്യം.