
എം.കെ. സ്റ്റാലിൻ
ചെന്നൈ: ആരോഗ‍്യനില ഭേദമായതിനെത്തുടർന്ന് തമിഴ്നാട് മുഖ‍്യമന്ത്രിയായ എം.കെ. സ്റ്റാലിൻ ആശുപത്രി വിട്ടു. മൂന്നു ദിവസം വിശ്രമം വേണമെന്നാണ് ഡോക്റ്റർമാരുടെ നിർദേശം. വീട്ടിലായിരിക്കും മൂന്നു ദിവസം അദ്ദേഹം വിശ്രമിക്കുക.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പ്രഭാത നടത്തതിനിടെ തലക്കറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് സ്റ്റാലിനെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് ഹൃദയമിടിപ്പിൽ വ‍്യതിയാനമുണ്ടെന്നു കണ്ടെത്തിയത്തിന്‍റെ അടിസ്ഥാനത്തിൽ ഡോ. ജി. സെങ്കോട്ടുവേലുവിന്‍റെ നേതൃത്വത്തിൽ ചികിത്സ നൽകിയിരുന്നു. ആശുപത്രിയിൽ നിന്നു വിഡിയോ കോൺഫറൻസിലൂടെ അവലോകന യോഗങ്ങളിലും സ്റ്റാലിൻ പങ്കെടുത്തിരുന്നു.