'തമിഴ് ജനതയെ സ്വന്തം മണ്ണിൽ അഭയാർഥികളാക്കും'; മണ്ഡല പുനർനിർണയ ബില്ലിന്‍റെ പകർപ്പ് കത്തിച്ച് സ്റ്റാലിൻ

ബില്ലിന്‍റെ പകർപ്പ് കത്തിച്ച ശേഷം ഈ തീ ആളി പടരുമെന്നും ബിജെപിയുടെ അഹങ്കാരത്തെ മുട്ടുകുത്തിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു
tamil nadu cm m.k. stalin protest against delimitation bill

എം.കെ. സ്റ്റാലിൻ ബില്ലിന്‍റെ പകർപ്പ് കത്തിച്ചപ്പോൾ

Updated on

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെതിരേ കനത്ത പ്രതിഷേധമൊരുക്കി തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിൻ. നാമക്കലിൽ വച്ച് കരിങ്കൊടി ഉയർത്തിയ ശേഷം ബില്ലിന്‍റെ പകർപ്പ് കത്തിച്ചു. ബില്ലിലൂടെ തമിഴ് ജനതയെ സ്വന്തം മണ്ണിൽ അഭയാർഥികളാക്കാനാണ് ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു.

ബില്ലിന്‍റെ പകർപ്പ് കത്തിച്ച ശേഷം ഈ തീ ആളി പടരുമെന്നും ബിജെപിയുടെ അഹങ്കാരത്തെ മുട്ടുകുത്തിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വേഗത്തിൽ മണ്ഡലപുനർനിർണയം നടത്തുന്നത് സംശയകരമാണെന്ന് കഴിഞ്ഞ ദിവസം സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വ‍്യാഴാഴ്ച ബില്ലിന്‍റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചത്.

logo
Metro Vaartha
www.metrovaartha.com