13 ലക്ഷം ഫോളോവേഴ്സ്, പ്രമുഖ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ: കാരണം സൈബർ ആക്രമണം‍?

ഫൈനാൻ‌സ് വിത്ത് ഹരീഷ് എന്ന അക്കൗണ്ടിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു ഈ 27കാരൻ
tamil nadu influencer harish died

വി. ഹരീഷ്

Updated on: 

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ വി. ഹരീഷ് ജീവനൊടുക്കി. ഫൈനാൻ‌സ് വിത്ത് ഹരീഷ് എന്ന അക്കൗണ്ടിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു ഈ 27കാരൻ. ഇൻസ്റ്റഗ്രാമിൽ 13 ലക്ഷം ഫോളോവേഴ്സാണ് ഹരീഷിനുണ്ടായിരുന്നത്. ചെന്നൈയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ആരോപണവുമായി ഹരീഷിന്‍റെ പിതാവ് രംഗത്തെത്തി.

സ്വകാര്യ കമ്പനി സിഇഒയുടെ ഭാഗത്തുനിന്നുണ്ടായ സൈബർ ഭീഷണിയെ തുടർന്നാണ് ഹരീഷ് ജീവനൊടുക്കിയത് എന്നായിരുന്നു ആരോപണം. സിഇഒയുടെ ആരോപണങ്ങളെ തുടർന്ന് ഹരീഷിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മെറ്റ ഡിസേബിൾ ചെയ്തിരുന്നു. തുടർന്ന് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്താണ് ഹരീഷ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെ തുടർന്ന് മകൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്നാണ് പിതാവ് പറയുന്നത്.

എന്നാൽ ഹരീഷfിന്‍റെ പിതാവിന്‍റെ ആരോപണങ്ങൾ സിഇഒ തള്ളി. ഹരീഷ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത് എന്നാണ് കമ്പനി സിഇഒ വ്യക്തമാക്കിയത്. ഹരീഷിന്‍റെ മരണത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

logo
Metro Vaartha
www.metrovaartha.com