

തമിഴ്നാട്ടിലെ നിയുക്ത എംഎൽമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. രാവിലെ 9.30ന് സെക്രട്ടറിയേറ്റിലാണ് ചടങ്ങ് നടക്കുക. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് 12 ന് രാവിലെ 9.30ന് നടക്കും.
ഞായറാഴ്ച വിജയ് ഉൾപ്പെടെ 10 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്.