

Edappadi K. Palaniswami | Vijay
ചെന്നൈ: ടിവികെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ തമിഴ്നാട്ടിൽ വീണ്ടും നാടകീയ സംഭവങ്ങൾ. ടിവികെ എംഎൽഎമാർക്ക് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. 19 ഓളം എഐഡിഎംകെ എംഎൽഎമാരെയാണ് ബുധനാഴ്ച രാത്രിയോടെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയത്.
വരും ദിവസങ്ങളിൽ കൂടുതൽ എംഎൽഎമാരെ മാറ്റുമെന്നാണ് വിവരം. വിജയ്ക്ക് പിന്തുണ നൽകാണെന്ന് ഒരു വിഭാഗം എഐഡിഎംകെ എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നത ഉടലെടുത്തതോടെയാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയത്.
അതേസമയം, ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന വിവരങ്ങളും തമിഴ്‌നാട്ടിൽനിന്ന് പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നതായും വിവരമുണ്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.