വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിൽ പ്രതിഷേധം; ഒരു കോടി രൂപയുടെ ബദൽ പുരസ്കാരം പ്രഖ്യാപിച്ച് എഴുത്തുകാരൻ

ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ജയമോഹൻ ഇക്കാര്യം അറിയിച്ചത്
tamil writers launch living tamil award

വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിൽ പ്രതിഷേധം; ഒരു കോടി രൂപയുടെ ബദൽ പുരസ്കാരം പ്രഖ്യാപിച്ച് എഴുത്തുകാരൻ

Updated on

ന്യൂഡൽഹി: ലൈംഗികാരോപണങ്ങൾ നേരിടുന്ന തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിൽ പ്രതിഷേധിച്ച് പുതിയ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട് നവ എഴുത്തുകാരൻ ജയമോഹൻ. ലിവിങ് തമിഴ് അവാർഡ് എന്ന പേരിൽ ലോക സാഹിത്യത്തിലെ മികച്ച കൃതിക്കാണ് പുരസ്കാരം നൽകുക. ഒരു കോടി രൂപ അടങ്ങുന്നത് പുരസ്കാരം. ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ജയമോഹൻ ഇക്കാര്യം അറിയിച്ചത്.

പുരസ്കാര നിർണയത്തിനായി രണ്ടുമാസത്തിനകം ട്രസ്റ്റ് രൂപീകരിക്കും. ഇന്ത്യൻ ഭാഷയ്ക്ക് സ്വഭാവികമായ പരിഗണന നൽകിക്കൊണ്ട് ആഗോള ഭാഷയിൽ നിന്നുള്ള കൃതികളാവും തെരഞ്ഞെടുക്കുക. സുതാര്യമായ രീതിയിലാവും തെരഞ്ഞെടുപ്പ്. നിലവിൽ പുരസ്കാര പ്രഖ്യാപനം നടത്തുക മാത്രമാണ് ചെയ്യുന്നത്. മറ്റ് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ജയമോഹൻ പറഞ്ഞു.

തമിഴിലെ യഥാർത്ഥ സാഹിത്യ ശ്രേണിയെ അവഗണിച്ച്, ഗാനരചയിതാവായ വൈരമുത്തുവിന് പുരസ്കാരം നൽകിയതോടെ ജ്ഞാനപീഠത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ജയമോഹൻ ആരോപിക്കുന്നു. തമിഴ് സാഹിത്യത്തിന്റെ വ്യാപ്തിയും ശ്രേഷ്ഠതയും ശേഷിയും വ്യക്തമാക്കാനാണ് ഒരുകോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നതെന്നും ജയമോഹൻ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com