ഗുജറാത്ത് വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്

242 പേരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്.
Tata Group to give Rs 1 crore to families of each person who died in AI  plane crash

ഗുജറാത്ത് വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്

Updated on

ന്യൂഡൽഹി: അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച ഓരോ യാത്രക്കാരുടെയും കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. 242 പേരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. ലണ്ടനിലേക്ക് പോയിക്കൊണ്ടിരുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 171 ആണ് ടേക് ഓഫിനു തൊട്ടു പിന്നാലെ അപകടത്തിൽ പെട്ടത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കുമൊപ്പമാണ് തങ്ങളുടെ പ്രാർഥനകളെന്നും ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും ടാറ്റ ഗ്രൂപ്പ്, എയർ ഇന്ത്യ ചെയർമാൻ എൻ.ചന്ദ്രശേഖരൻ വ്യക്തമാക്കി. എക്സിലൂടെയാണ് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചത്.

അതിനൊപ്പം വിമാനം വീണ് തകർന്ന ബിജെ മെഡിക്കൽ ഹോസ്റ്റലിന്‍റെ പുനർ നിർമാണത്തിന് സഹായം നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യമായ സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com