ടിസിഎസ് പീഡനക്കേസ്; 42 ദിവസത്തെ ഒളിവു ജീവിതത്തിനു ശേഷം നിദ ഖാൻ അറസ്റ്റിൽ

നാസിക് സിറ്റി പൊലീസും പ്രത‍്യേക അന്വേഷണ സംഘവും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്
tcs nashik sexual harrasment case accused arrest

നിദ ഖാൻ

Updated on

ന‍്യൂഡൽഹി: നാസിക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ലൈംഗികപീഡനവും നിര്‍ബന്ധിത മതപരിവര്‍ത്തനവും സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. 42 ദിവസത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് അവർ പിടിയിലാവുന്നത്. നാസിക് സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് കർണിക് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

നാസിക് സിറ്റി പൊലീസും പ്രത‍്യേക അന്വേഷണ സംഘവും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് നിദ പിടിയിലായത്. കേസിലെ 8 പ്രതികളിൽ ഒരാളാണ്. മറ്റ് 7 പേരെയും പ്രത‍്യേക അന്വേഷണ സംഘം നേരത്തെ തന്നെ പിടികൂടിയിരുന്നു.

2021ൽ ടിസിഎസിൽ ചേർന്ന നിദയെ ആരോപണങ്ങൾ ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ സസ്പെൻഡ് ചെയ്തിരുന്നു. ലൈംഗിക പീഡനം, മതപരിവർത്തനം, മാനസിക പീഡനം എന്നിവ നിദയിൽ നിന്നു നേരിട്ടതായി ചില ജീവനക്കാർ പരാതി ഉന്നയിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com