പത്ത് രൂപാ നാണയങ്ങൾ കൊടുത്ത് ഹോണ്ട ആക്റ്റീവ വാങ്ങി തെലങ്കാന സ്വദേശി; എണ്ണാൻ മാത്രം രണ്ട് മണിക്കൂർ

പത്ത് രൂപാ നാണയങ്ങൾ സർക്കാർ പിൻവലിക്കുന്നുവെന്നും, നാണയത്തിന് ഇനി വിലയില്ലായിരിക്കും എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ രവിയുടെ ചെവിയിൽ എത്തിയിരുന്നു.
Telangana man buys Honda Activa using ten-rupee coins; counting alone took two hours

പത്ത് രൂപാ നാണയങ്ങൾ കൊടുത്ത് ഹോണ്ട ആക്റ്റീവ വാങ്ങി തെലങ്കാന സ്വദേശി; എണ്ണാൻ മാത്രം രണ്ട് മണിക്കൂർ

Updated on: 

മഞ്ചീരിയൽ: പത്ത് രൂപയുടെ നാണയങ്ങൾ എണ്ണിക്കൊടുത്ത് 1.23 ലക്ഷം രൂപ വിലയുള്ള ഹോണ്ട ആക്റ്റീവ സ്വന്തമാക്കി തെലങ്കാന സ്വദേശി. 51 വയസുള്ള ബി. രവി ജോസഫ് ആണ് നാണയങ്ങളുമായി ഹോണ്ട ആക്റ്റീവ വാങ്ങാൻ എത്തിയത്. കഴിഞ്ഞ മൂന്നു വർഷമായി പല സാധനങ്ങളും വാങ്ങുമ്പോൾ ബാക്കിയായും മറ്റും കിട്ടുന്ന പത്ത് രൂപയുടെ ചില്ലറകൾ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നുവെന്ന് പള്ളിയിലെ പാസ്റ്റർ കൂടിയായ രവി ജോസഫ് പറയുന്നു. ഒടുവിൽ 1,23,000 രൂപയുടെ നാണയങ്ങൾ ആയപ്പോഴാണ് വാഹനം വാങ്ങാൻ തീരുമാനിച്ചത്. റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങാനായിരുന്നു രവിയുടെ ആഗ്രഹം. പക്ഷേ അത്രയും പണം കൈയിലുണ്ടായിരുന്നില്ലെന്ന് രവി.

പത്ത് രൂപയുടെ നാണയങ്ങൾ ശേഖരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നുവെന്ന് രവി പറയുന്നു. 2023 ഒക്റ്റോബർ മുതലാണ് നാണയങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങിയത്. പലപ്പോഴും പത്ത് രൂപാ നാണയങ്ങൾ സർക്കാർ പിൻവലിക്കുന്നുവെന്നും, നാണയത്തിന് ഇനി വിലയില്ലായിരിക്കും എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ രവിയുടെ ചെവിയിൽ എത്തിയിരുന്നു.

സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം രവിയെ ഈ ശീലത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. കുടുംബാംഗങ്ങളും ഇത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ താൻ അപ്പോഴും ശേഖരണം തുടർന്നു. ഹോണ്ട ആക്റ്റീവയുടെ ഷോറൂമിൽ എത്തിയപ്പോൾ ജീവനക്കാർ രണ്ടു മണിക്കൂറോളം ബുദ്ധിമുട്ടിയാണ് നാണയങ്ങൾ എണ്ണി തീർത്തത്.

logo
Metro Vaartha
www.metrovaartha.com