
മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളം കുറയ്ക്കും; പുതിയ നീക്കവുമായി തെലങ്കാന സർക്കാർ
ഹൈദരാബാദ്: മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിൽ വീഴ്ച വരുത്തുകയും അവരെ അവഗണിക്കുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി തെലങ്കാന സർക്കാർ. ഇതു സംബന്ധിച്ച ബിൽ വൈകാതെ നിയമസഭയിൽ അവതരിപ്പിക്കും. ശമ്പളത്തിന്‍റെ 10 മുതൽ 15 ശതമാനം വരെയായിരിക്കും വെട്ടിക്കുറക്കുകയെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി വ്യക്തമാക്കി.
വെട്ടിക്കുറക്കുന്ന ശമ്പളം മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമം തയാറാക്കുന്നതിനായി ഒരു സമിതി നിർമിക്കാൻ ചീഫ് സെക്രട്ടറി രാമകൃഷ്ണ റാവുവിന് നിർദേശം നൽകിയിട്ടുണ്ട്.