നോയ്ഡ സെക്റ്റർ 51- ഗ്രേറ്റർ നോയ്ഡ സെക്റ്റർ 4 മെട്രൊയ്ക്ക് 2,390 കോടി അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് പദ്ധതിക്ക് അനുമതി നൽകിയത്

Union Cabinet approves ₹2,390 crore for Noida Sector 51–Greater Noida Sector 4 metro line

നോയ്ഡ സെക്റ്റർ 51- ഗ്രേറ്റർ നോയ്ഡ സെക്റ്റർ 4 മെട്രൊയ്ക്ക് 2,390 കോടി അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

Updated on: 

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അക്വാ ലൈൻ മെട്രൊ റെയ്ൽ ഇടനാഴി വിപുലീകരിക്കുന്നതിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ. നോയ്ഡ സെക്റ്റർ 51 മുതൽ ഗ്രേറ്റർ നോയ്ഡയിലെ സെക്റ്റർ 4 വരെ മെട്രൊ നീട്ടുന്നതിന് 2,390 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. അഞ്ച് സ്റ്റേഷനുകളിലായി 8.4 കിലോമീറ്റർ ദൈർഘ്യത്തിലാണ് പാത നീട്ടുക. പദ്ധതി നടപ്പിലാകുന്നതോടെ നോയ്ഡയ്ക്കും ഗ്രേറ്റർ നോയ്ഡയ്ക്കും ഇടയിൽ 71.8 കിലോമീറ്റർ ദൈർഘ്യത്തിൽ മെട്രൊ സർവീസ് ഉണ്ടാകും.