രജൗരിയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന

സൈന്യവും പൊലീസും സിആർപിഎഫും ചേർന്നു നടത്തിയ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിടെയാണ് വെടിവയ്പ്പുണ്ടായത്
Representative image
Representative imagefile
Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. ധാൽ തെഹ്സിലിലെ ഗുല്ലർ-ബെഹ്‌റോട്ട് ഏരിയയിൽ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.

സൈന്യവും പൊലീസും സിആർപിഎഫും ചേർന്നു നടത്തിയ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിടെയാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com