കശ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

തെരച്ചിൽ പുരോഗമിക്കുകയാണ്
terrorist killed in jammu and kashmir budgam by security forces

കശ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

representative image

Updated on

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. കശ്മീരിലെ ബഡ്ഗാമിൽ സൈന‍്യവും കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. ഇന്‍റലിജൻസിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന‍്യവും പൊലീസും ബഡ്ഗാമിൽ തെരച്ചിൽ നടത്തിയത്.

സുരക്ഷാസേനയ്ക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിയിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. എകെ തോക്ക് സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. തെരച്ചിൽ പുരോഗമിക്കുകയാണ്. ഇതേ പ്രദേശത്ത് മറ്റൊരു ഭീകരൻ ഒളിച്ചിരിക്കുകയാണെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്‍റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

logo
Metro Vaartha
www.metrovaartha.com