തേനിയിലെ ജയിൽ ചാട്ടം; ഇനി പിടികൂടാനുള്ളത് 4 പേരെ, തെരച്ചിൽ തുടരുന്നു

കെ. മീനാക്ഷി സുന്ദരം, ആർ. റെജിൻ, കെ. തിരുപ്പതി, പി. പൊൻമുത്തുസെൽവം എന്നിവരെയാണ് പിടികൂടാനുള്ളത്
theni prison escape case updates

ജയിൽ ചാടിയവരെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ പൊലീസ് കണ്ടെത്തിയപ്പോൾ

Updated on: 

ചെന്നൈ: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ്ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടിയ സംഭവത്തിൽ ഇനി പിടികൂടാനുള്ളത് നാലുപേരെ. ഇവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുക‍യാണ്.

കെ. മീനാക്ഷി സുന്ദരം, ആർ. റെജിൻ, കെ. തിരുപ്പതി, പി. പൊൻമുത്തുസെൽവം എന്നിവരെയാണ് പിടികൂടാനുള്ളത്. 4 പേരെയും ഉടൻ തന്നെ കണ്ടെത്തി പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ‍്യോഗസ്ഥൻ വ‍്യക്തമാക്കി.

സെല്ലിലുണ്ടായിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരവും ദേഹാസ്വാസ്ഥ്യവും അഭിനയിച്ചതിനെ തുടർന്ന് സഹായത്തിനായി ഉള്ളിലേക്ക് കയറിയ ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിക്കുകയായിരുന്നു. തടവുകാരുടെ പെട്ടെന്നുള്ള ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 3 ജയിൽ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥനെ മർദിച്ച് അവശരാക്കി 17 ഓളം ജയിൽ ജീവനക്കാരാണ് ചാടിപ്പോയത്. കൊലപാതകം, മയക്കുമരുന്ന് കേസുകൾ, എന്നിങ്ങനെ വിവിധ കേസുകളിലെ പ്രതികളാണ് ജയിൽ ചാടിയത്.

logo
Metro Vaartha
www.metrovaartha.com