ബംഗളൂരു കഫേ സ്ഫോടനം മംഗളൂരുവിലെ കുക്കർ സ്ഫോടനത്തിനു സമാനം

ഇരു സ്ഫോടനങ്ങളിലും നിരവധി സാമ്യതകൾ ഉണ്ട്.
സ്ഫോടനം നടന്ന കഫേ
സ്ഫോടനം നടന്ന കഫേ
Updated on

ബംഗളൂരു: ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവും 2022ൽ മംഗളൂരുവിലുണ്ടായ കുക്കർ സ്ഫോടനവും തമ്മിൽ ബന്ധമുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇരു സ്ഫോടനങ്ങളിലും നിരവധി സാമ്യതകൾ ഉണ്ട്. സ്ഫോടനത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളിലും സാമ്യതയുണ്ടെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണ്. ‌

‌മംഗളൂരുവിലെ സ്ഫോടനത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരും ബംഗളൂരുവിലെത്തിയേക്കും. നിലവിൽ ഭയക്കാൻ ഒന്നുമില്ല. വളരെ തീവ്രത കുറഞ്ഞ സ്ഫോടനമാണുണ്ടായത്. പ്രാദേശികമായി ആസൂത്രണം ചെയ്ത സ്ഫോടനമാണെന്നാണ് കരുതുന്നതെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

2022 നവംബറിലാണ് മംഗളൂരുവിൽ കുക്കർ സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തു നിറഞ്ഞ പ്രഷർ കുക്കർ ഓട്ടോയിൽ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

അന്വേഷണത്തിൽ കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ സ്ഫോടനം നടത്താനായിരുന്നു ആസൂത്രണം ചെയ്തിരുന്നതെന്ന് തെളിഞ്ഞു. സ്ഫോടനത്തിൽ ലഷ്കറിന്‍റെ പങ്കുള്ളതായും കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com