ബിജെപി നേതാക്കളിൽ നിന്നും ഭീഷണി; കോൽക്കത്തയിൽ നടക്കാനിരുന്ന സിജെപിയുടെ പരിപാടി റദ്ദാക്കി

പരിപാടി നടത്താൻ തീരുമാനിച്ചിരുന്ന ഭാരത് സഭാ ഹാളിന്‍റെ ഉടമസ്ഥർക്ക് ബിജെപി നേതാക്കളിൽ നിന്നും ഭീഷണി ലഭിച്ചുവെന്നാണ് അശുതോഷ് പറയുന്നത്
Threats from BJP leaders; CJP's event in Kolkata cancelled

അശുതോഷ് രങ്ക

Updated on

കോൽക്കത്ത: ബിജെപി നേതാക്കളിൽ നിന്നും ഭീഷണി നേരിട്ടതിനെത്തുടർന്ന് കോൽക്കത്തയിലെ ഭാരത് സഭാ ഹാളിൽ കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്താനിരുന്ന പരിപാടി റദ്ദാക്കി. സിജെപിയുടെ ദേശീയ വക്താവ് അശുതോഷ് രങ്കയാണ് ഇക്കാര‍്യം സമൂഹമാധ‍്യമമായ എക്സിലൂടെ അറിയിച്ചത്.

പരിപാടി നടത്താൻ തീരുമാനിച്ചിരുന്ന ഭാരത് സഭാ ഹാളിന്‍റെ ഉടമസ്ഥർക്ക് ബിജെപി നേതാക്കളിൽ നിന്നും ഭീഷണി ലഭിച്ചുവെന്നാണ് അശുതോഷ് പറയുന്നത്. ബിജെപി സർക്കാരിന്‍റെ സമ്മർദത്തെത്തുടർന്ന് മറ്റു ചില ഹാളുകളിലും പരിപാടി നടത്താൻ വിസമ്മതിച്ചുവെന്നും അദ്ദേഹം പറ‍യുന്നു.

പരിപാടി റദ്ദാക്കിയതിൽ നിരാശ പ്രകടിപ്പിച്ച അശുതോഷ് പാറ്റകളെ ബിജെപിക്ക് ഭയമാണെന്ന കാര‍്യം തെളിയിക്കുന്നതാണിതെന്ന് പറഞ്ഞു. ബംഗാളിലെ പാറ്റകളുമായി ഇടപഴകാനുള്ള അവസരം നഷ്ടമാകുമെങ്കിലും ഉടനെ തന്നെ മറ്റൊരു വലിയ പരിപാടിയിലൂടെ അത് നികത്താനാകുമെന്ന് തങ്ങൾ ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് സഭാ ഹാളിൽ ബംഗാളിലെ യുവാക്കളുമായി സംവദിക്കാൻ വേണ്ടിയായിരുന്നു സിജെപി ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്.

logo
Metro Vaartha
www.metrovaartha.com