ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്

തെരഞ്ഞെടുപ്പ് ജോലികൾക്കായി വിവിധയിടങ്ങളിലേക്ക് നിയോഗിച്ച ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്
three bsf jawans killed budgam bus accident
ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്
Updated on

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. 32 പേർക്ക് പരുക്ക്.

തെരഞ്ഞെടുപ്പ് ജോലികൾക്കായി വിവിധയിടങ്ങളിലേക്ക് നിയോഗിച്ച ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. 52 സീറ്റുകളുള്ള ബസ് മലയോര പാതയിൽ നിന്ന് 40 അടിയിലേക്ക് മറിഞ്ഞാണ് അപകടം. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്.

logo
Metro Vaartha
www.metrovaartha.com