'അപ്രതീക്ഷിതമായി 5000 പേർ ഒന്നിച്ച് ഇരച്ചു കയറി'; തിരുപ്പതി അപകടത്തിൽ അധികൃതരുടെ വിശദീകരണം

ഏകാദശി ദർശനത്തിനായി ടോക്കൺ എടുക്കാൻ 91 കൗണ്ടറുകളാണ് തുറന്നിരുന്നത്.
tirumala tirupati stampede
'അപ്രതീക്ഷിതമായി 5000 പേർ ഒന്നിച്ച് ഇരച്ചു കയറി'; തിരുപ്പതി അപകടത്തിൽ അധികൃതരുടെ വിശദീകരണം
Updated on

തിരുപ്പതി: തിരുപ്പതി തിരുമല വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ച സംഭവത്തിൽ വിശദീകരണവുമായ അധികൃതർ. വൈകുണ്ഡ ദ്വാര ദർശനത്തിനായി ഗേറ്റ് തുറന്നപ്പോൾ ടോക്കൺ എടുക്കാനായി 5000 പേർ ഒന്നിച്ച് ഇരച്ചെത്തിയതാണ് അപകട കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഡിഎസ്പി ഗേറ്റ് തുറന്ന ഉടനെ ഭക്തർ ഇരച്ചു കയറുകയായിരുന്നുവെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ ബി.ആർ. നായ്ഡു പറയുന്നു.

ഏകാദശി ദർശനത്തിനായി ടോക്കൺ എടുക്കാൻ 91 കൗണ്ടറുകളാണ് തുറന്നിരുന്നത്. അതിൽ മറ്റെല്ലാ കൗണ്ടറുകളിലും തിരക്ക് നിയന്ത്രണ വിധേയമായിരുന്നു. അപകടത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും റെഡ്ഡി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com