

മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തി മുഖ്യമന്ത്രി ജോസഫ് സി. വിജയ്. ഇനി മുതൽ ഗ്രൂപ്പ് വൺ സർവീസുകൾക്കായി ജനറൽ വിഭാഗത്തിൽ നിന്നുള്ളവർക്ക് 37 വയസും സംവരണ വിഭാഗത്തിൽ നിന്നുള്ളവർക്ക് 42 വയസുമാണ് പ്രായപരിധി. ജനറൽ വിഭാഗത്തിൽ നിന്നുള്ള ഭിന്നശേഷിക്കാർക്ക് 47 വയസു വരെയും സംവരണ വിഭാഗത്തിൽ നിന്നുള്ള ഭിന്നശേഷിക്കാർക്ക് 52 വയസു വരെയും ജോലിയിൽ പ്രവേശിക്കാം.
ഗ്രൂപ്പ് 2, ഗ്രൂപ്പ് 2എ സർവീസുകൾക്ക് നിലവിൽ സംവരണ വിഭാഗത്തിൽ നിന്നുള്ളവർക്ക് പ്രായപരിധിയില്ല. ജനറൽ വിഭാഗത്തിൽ നിന്നുള്ളവർക്ക് 35 വയസു വരെയും ജനറൽ വിഭാഗത്തിൽ നിന്നുള്ള ഭിന്നശേഷിക്കാർക്ക് 45 വരെയുമാണ് പ്രായപരിധി.
അധികാരത്തിലേറിയതിനു ശേഷം ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവും. സൗജന്യ വൈദ്യുതി, സ്ത്രീകൾക്കായി സേഫ്റ്റിഫോഴ്സ്, സ്കൂളുകളിൽ പ്രഭാത ഭക്ഷണ പരിപാടി എന്നിവയും പുതിയ സർക്കാർ നടപ്പിലാക്കിയിരുന്നു.