തിരുപ്പരങ്കുണ്ട്രം ദീപം വിവാദം; തമിഴ്നാട്ടിൽ ബിജെപി സർക്കാരായിരുന്നുവെങ്കിൽ തടയാൻ കഴിയുമായിരുന്നോയെന്ന് യോഗി

ഗൊരഖ്പുർ ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് അഥോറിറ്റിയുടെ 37ാം സ്ഥപാക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത‍്യനാഥ്
TN govt concerned only about its vote bank: Adityanath on deepam row

യോഗി ആദിത‍്യനാഥ്, വിജയ്

Updated on: 

ഗൊരഖ്പുർ: തിരുപ്പരങ്കുണ്ട്രം മലമുകളിലെ കൽത്തൂണിൽ പരമ്പരാഗത കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥ്. തമിഴ്നാട്ടിൽ ബിജെപി സർക്കാർ ഉണ്ടായിരുന്നുവെങ്കിൽ മധുരൈയ്ക്ക് സമീപം ദീപം തെളിയിക്കുന്നത് തടയാൻ ആർക്കെങ്കിലും സാധിക്കുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.

ഗൊരഖ്പുർ ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് അഥോറിറ്റിയുടെ 37ാം സ്ഥപാക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ സർക്കാരിന് സമാജ്‌വാദി പാർട്ടിയുടേതിന് സമാനമായ ഡിഎൻഎയും കോൺഗ്രസിന്‍റെ സംസ്കാരവുമാണെന്നും യോഗി പറഞ്ഞു.

അവർക്ക് വിശ്വാസത്തിലല്ല മറിച്ച് വോട്ട് ബാങ്കിൽ മാത്രമാണ് താത്പര‍്യമെന്ന് യോഗി കൂട്ടിച്ചേർത്തു. അയോധ‍്യയിൽ ദീപോത്സവത്തോടനുബന്ധിച്ച് 36 ലക്ഷം ദീപങ്ങൾ തെളിയിച്ചെന്നും പക്ഷേ തമിഴ്നാട്ടിൽ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ദീപം തെളിയിക്കാൻ ജനങ്ങളെ അനുവദിക്കുന്നില്ലെന്നും യോഗി. നവംബർ 20നാണ് സുപ്രീം കോടതി തിരുപ്പരങ്കുണ്ട്രം മലമുകളിലെ കൽത്തൂണിൽ പരമ്പരാഗത കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയത്.

എന്നാൽ ഉത്സവദിനത്തിൽ ഉച്ചിപിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് വിളക്ക് തെളിയിച്ചത്. പിന്നീട് തിരുപ്പരങ്കുണ്ട്രം മലമുകളിലെ കൽത്തൂണിൽ ശനിയാഴ്ച തന്നെ ആചാരപരമായ ദീപം തെളിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദേശപ്രകാരം നവംബർ 28നാണ് തർക്കവിഷയമായ തൂണിൽ വിളക്ക് തെളിയിച്ചത്.