കർഷകർക്കും അധ്യാപകർക്കും എതിരേയുള്ള 600 കേസുകൾ പിൻവലിച്ച് തമിഴ്നാട് സർക്കാർ

ടിവികെ സർക്കാർ അധികാരത്തിലേറിയതിനു ശേഷം പരണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചിരുന്നു.
TN govt withdraws 600 cases against over 90,000 farmers, teachers

വിജയ്

file photo

Updated on: 

ചെന്നൈ: കർഷകർക്കും അധ്യാപകർക്കും എതിരേ 2021 മേയ് മുതൽ 2026 ഏപ്രിൽ വരെ രജിസ്റ്റർ ചെയ്തിരുന്ന 600 കേസുകൾ പിൻവലിച്ച് തമിഴ്നാട് സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സമാധാനപരമായി പ്രതിഷേധത്തിൽ ഏർപ്പെട്ടിരുന്ന 92,000 പേർക്കെതിരേ എടുത്തിരുന്ന കേസുകളാണ് പിൻവലിച്ചിരിക്കുന്നത്. കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സി.ജോസഫ് വിജയ് സെപ്റ്റംബർ 2ന് നിയമസഭയിൽ അറിയിച്ചിരുന്നു. റൂൾ 110 പ്രകാരം കേസുകൾ പിൻവലിച്ചതായി ആഭ്യന്തര,എക്സൈസ് വകുപ്പുകൾ വ്യക്തമാക്കി.

മുൻ സർക്കാരുകളാണ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. സിപ്കോട്ട് പദ്ധതിക്കെതിരേ പ്രതിഷേധിച്ച കർഷകർക്കെതിരേ ഗൂണ്ട ആക്റ്റ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അതു പോലെ പരണ്ടൂർ വിമാനത്താവള പദ്ധതിക്കെതിരേ പ്രതിഷേധിച്ച കർഷകരും കേസിൽ പെട്ടിരുന്നു. ടിവികെ സർക്കാർ അധികാരത്തിലേറിയതിനു ശേഷം പരണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചിരുന്നു. കൃ‌ഷിഭൂമി, ജലസ്രോതസുകൾ, കർഷകരുടെ ജീവനോപാധി എന്നിവയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഉപേക്ഷിച്ചത്.

ശമ്പള വർധനവ്, പെൻഷൻ, തൊഴിൽ സുരക്ഷ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമരം ചെയ്ത അധ്യാപകർക്കെതിരേയും കേസെടുത്തിരുന്നു.