എന്നെ നിശബ്ദമാക്കണമെങ്കിൽ നിങ്ങൾക്കെന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരേ മമത ബാനർജി

പാർട്ടിക്കുള്ളിലെ സമീപകാല കലാപങ്ങളെയും ടിഎംസി നേതാക്കൾക്കെതിരായ ബിജെപിയുടെ പ്രവർത്തനങ്ങളെയും ലക്ഷ്യം വച്ചാണ് മമതയുടെ പ്രതികരണം
To silence me, you have to kill me Mamata says bjp

മമത ബാനർജി

ഫയൽ ചിത്രം
Updated on

കോൽക്കത്ത: ബിജെപിക്കെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്നെ നിശബ്ദരാക്കാനോ ടിഎംസിയെ ഇല്ലാതാക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ ബിജെപി തന്നെ കൊല്ലേണ്ടിവരുമെന്നാണ് മമതയുടെ പ്രതികരണം.

പാർട്ടിക്കുള്ളിലെ സമീപകാല കലാപങ്ങളെയും ടിഎംസി നേതാക്കൾക്കെതിരായ ബിജെപിയുടെ പ്രവർത്തനങ്ങളെയും ലക്ഷ്യം വച്ചാണ് മമതയുടെ പ്രതികരണം. വിഡിയോയിലൂടെയാണ് മമത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

logo
Metro Vaartha
www.metrovaartha.com