കശ്മീരിൽ വിജയം ആഘോഷിക്കാം; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ജമ്മു കശ്മീർ വിനോദസഞ്ചാരവകുപ്പിന്‍റെ ക്ഷണം

എക്സ് പ്ലാറ്റ്ഫോമിലാണ് വകുപ്പ് ക്ഷണം പങ്കു വച്ചിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിജയാഘോഷം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിജയാഘോഷം.
Updated on

ശ്രീനഗർ: ടി20 ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ വിജയം ആഘോഷിക്കാനായി കശ്മീരിലേക്ക് ക്ഷണിച്ച് വിനോദസഞ്ചാര വകുപ്പ്. എക്സ് പ്ലാറ്റ്ഫോമിലാണ് വകുപ്പ് ക്ഷണം പങ്കു വച്ചിരിക്കുന്നത്. വിജയമാഘോഷം തുടരുന്നതിനായി ഇന്ത്യൻ ടീമിനെ കശ്മീരിലേക്ക് ക്ഷണിക്കുന്നുവെന്നാണ് അഭിനന്ദനങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

17 വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ടി20 കപ്പ് സ്വന്തമാക്കിയത്. ജൂൺ 29നു നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com