

പരിശീലന പറക്കലിനിടെ തകർന്നുവീണ വിമാനം
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. കോ-പൈലറ്റിന് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
സ്വകാര്യ കമ്പനിയായ ഗാർഗ് ഏവിയേഷന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെ വിമാനം പാടത്ത് തകർന്നുവീഴുകയായിരുന്നു. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.