തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഫണ്ട് വകമാറ്റല്‍ കേസ്; കൊല്‍ക്കത്തയില്‍ വ്യാപക ഇഡി റെയ്ഡ്

ചൊവ്വാഴ്ച അഞ്ച് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്‌
Trinamool Congress fund diversion case; ED raids in Kolkata

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഫണ്ട് വകമാറ്റല്‍ കേസ്; കൊല്‍ക്കത്തയില്‍ ഇഡി റെയ്ഡ്

Updated on

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഫണ്ട് നിയമവിരുദ്ധമായി വകമാറ്റിയെന്ന കേസില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ അഞ്ച് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 150 കോടിയിലധികം രൂപയുടെ ഫണ്ട് വ്യോമയാന, ട്രാവല്‍ കമ്പനികളിലേക്ക് വകമാറ്റിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കൊല്‍ക്കത്ത പൊലീസ് കഴിഞ്ഞമാസം മരവിച്ചിരുന്നു. ഫണ്ട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന പാര്‍ട്ടിയിലെ വിമത എംഎല്‍എമാരുടെ പരാതിയെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്. 440 കോടിയോളം രൂപയാണ് അക്കൗണ്ടുകളിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ മമത ബാനര്‍ജി വിഭാഗം കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിലെ കൂറുമാറ്റ പ്രശ്‌നത്തില്‍ ജൂലൈ 20ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്‌സഭാ സ്പീക്കര്‍ ഇടപെടാനൊരുങ്ങുന്നത്.

logo
Metro Vaartha
www.metrovaartha.com