

ഉറക്കത്തിൽ അപസ്മാരം; ടെലിവിഷൻ താരം അനുജ് ഠാക്കൂർ അന്തരിച്ചു
മുംബൈ: ടെലിവിഷൻ താരം അനുജ് ഠാക്കൂർ (33) അന്തരിച്ചു. ഉറക്കത്തിലുണ്ടായ അപസ്മാരമാണ് മരണകാരണമെന്നാണ് വിവരം. സുഹൃത്തുക്കളാണ് ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ധൂം മച്ചാവോ ധൂം, ബന്ധൻ സാഥ് ജൻമോൻ കാ, ബീന്ദ് ബനൂഗാ ഘോഡി ചഡൂംഗ എന്നീ ഷോകളിലൂടെ ശ്രദ്ധേയനാണ് അനുജ്. ഒക്റ്റോബർ 27-നാണ് അന്തരിച്ചു. മുംബൈ ഓഷിവാരയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു മരണം.
ദിവസവും രാവിലെ 4.30-ന് ഉണർന്ന് വ്യായാമം ചെയ്യുന്ന ശീലമുള്ള ആളായിരുന്നു അനുജ്. എന്നാൽ സംഭവദിവസം അലാം അടിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ അപസ്മാരം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു.