ചെന്നൈ: തമിഴ് നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കം നടത്തിയാൽ തങ്ങളുടെ മുഴുവൻ എംഎൽഎമാരും രാജിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ടിവികെ രംഗത്ത്.
ടിവികെയുടെ സർക്കാർ രൂപവത്കരണ ശ്രമത്തെ മതിയായ എംഎൽഎമാരുടെ പിന്തുണയില്ലെന്ന് കണ്ട് ഗവർണർ നിരസിച്ചിരുന്നു. പിന്നാലെ ഡിഎംകെ- എഐഎഡിഎംകെ ക്യാംപുകളിൽ ചർച്ചകൾ സജീവമായതായി വിവരമുണ്ട്. ഇതോടെയാണ് ഇത്തരമൊരു മുന്നറിയിപ്പുമായി ടിവിരെ രംഗത്തെത്തിയത്.
234 അംഗ നിയമസഭയിൽ നടൻ വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. കേവലഭൂരിപക്ഷത്തിനാവശ്യം 118 എംഎൽഎമാരുടെ പിന്തുണയാണ്. ടിവികെ പിന്തുണച്ച് 5 കോൺഗ്രസ് എംഎൽഎമാർ കൂടിയെത്തിയെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള മാജിക് നമ്പറിലേക്ക് ടിവികെ എത്തിയിട്ടില്ല. അതിനാൽ തന്നെ തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്.