പാർക്ക് ചെയ്ത ട്രക്കിൽ കിടന്നുറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

മാച്ചിവാര പട്ടണത്തിനു സമീപമുള്ള ഭാട്ടിയാൻ ഗ്രാമത്തിലാണ് ട്രക്ക് പാർക്ക് ചെയ്തിരുന്നത്.
Two die inside parked truck due to asphyxiation

പാർക്ക് ചെയ്ത ട്രക്കിൽ കിടന്നുറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

Updated on

ലുധിയാന: പാർക്ക് ചെയ്ത ട്രക്കിൽ കിടന്നുറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചതായി റിപ്പോർട്ട്. പഞ്ചാബിലെ ലുധിയാനയിൽ ശനിയാഴ്ചയാണ് സംഭവം. ട്രക്ക് ഡ്രൈവർ ഛോട്ടു റആം (40), അനന്തരവൻ ശ്രീഭഗ്‌വാൻ (20) എന്നിവരാണ് മരിച്ചത്. റിഫൈൻഡ് ഓയിൽ നിറക്കാനുള്ള ട്രക്കുമായി ഫാക്റ്ററിയിലെത്തിയതാണ് ഇരുവരും.

മാച്ചിവാര പട്ടണത്തിനു സമീപമുള്ള ഭാട്ടിയാൻ ഗ്രാമത്തിലാണ് ട്രക്ക് പാർക്ക് ചെയ്തിരുന്നത്. പ്രദേശത്ത് കടുത്ത തണുപ്പായതിനാൽ വണ്ടിക്കുള്ളിൽ തന്നെ ഒരു ചെറിയ നെരിപ്പോടു പോലുള്ള ഉപകരണം കത്തിച്ചു വച്ചിരുന്നു. ഇതായിരിക്കാം ശ്വാസം മുട്ടലിന് കാരണമായതെന്നാണ് പൊലീസിന്‍റെ നിഗമനം.

ട്രക്കിനുള്ളിൽ നിന്ന് ഇരുവരും പുറത്തിറങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഫാക്റ്ററി സുരക്ഷാ ഉദ്യോഗസ്ഥനാണ് വാഹനത്തിനുള്ളിൽ കയറി നോക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com