കോക്പിറ്റിലേക്ക് ഇടിച്ചു കയറാൻ ശ്രമം; യാത്രക്കാരെ തിരിച്ചിറക്കി വിട്ട് സ്പൈസ് ജെറ്റ്

റൺവേയിലൂടെ വിമാനം യാത്ര തുടങ്ങിയ ഉടനേയാണ് രണ്ട് സ്ത്രീകൾ പരസ്പരം വഴക്കു കൂടിക്കൊണ്ട് കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചത്.
Two SpiceJet passengers try to enter cockpit forcefully, offloaded at Delhi airport

കോക്പിറ്റിലേക്ക് ഇടിച്ചു കയറാൻ ശ്രമം; യാത്രക്കാരെ തിരിച്ചിറക്കി വിട്ട് സ്പൈസ് ജെറ്റ്

Updated on

ന്യൂഡൽഹി: യാത്ര തുടങ്ങിയതിനു തൊട്ടു പിന്നാലേ കോക്പിറ്റിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച രണ്ട് യാത്രക്കാരെ തിരിച്ചിറക്കി വിട്ട് സ്പൈസ് ജെറ്റ്. തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പോയിരുന്ന സ്പൈസ്ജെറ്റ് ഫ്ലൈറ്റിലാണ് സംഭവം. റൺവേയിലൂടെ വിമാനം യാത്ര തുടങ്ങിയ ഉടനേയാണ് രണ്ട് സ്ത്രീകൾ പരസ്പരം വഴക്കു കൂടിക്കൊണ്ട് കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചത്.

എസി ഓൺ ചെയ്യൂ എന്നാവശ്യപ്പെട്ടാണ് ഇരുവരും സ്വന്തം സീറ്റിൽ നിന്നിറങ്ങി കോക്പിറ്റിന് സമീപത്തേക്ക് വന്നത്. വിമാനത്തിലെ ജീവനക്കാരും സഹയാത്രികരും നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവരും സീറ്റുകളിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല.

ഇതേ തുടർന്ന് വിമാനം തിരിച്ച് സഞ്ചരിച്ചു. പിന്നീട് ഇരു യാത്രികരെയും വിമാനത്താവളത്തിൽ തന്നെ ഇറക്കിവിട്ടതിനു ശേഷമാണ് യാത്ര ആരംഭിച്ചത്. യാത്രക്കാരെ രണ്ടു പേരെയും സിഐഎസ്എഫിന് കൈമാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com