കുപ്‌വാരയിൽ ഏറ്റുമുട്ടൽ: രണ്ടു ഭീകരരെ വധിച്ചു‌

ഭീകരരുടെ മൃതദേഹത്തിനരികിൽ നിന്ന് എകെ സീരീസിലുള്ള റൈഫിളുകളും മറ്റ് ആയുധ ശേഖരവും കണ്ടെത്തി.
കുപ്‌വാരയിൽ ഏറ്റുമുട്ടൽ: രണ്ടു ഭീകരരെ വധിച്ചു‌

ശ്രീനഗർ: ജമ്മു-കശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. നിയന്ത്രണ രേഖയോടു ചേർന്ന് നുഴഞ്ഞു കയറ്റ ശ്രമമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു നടത്തിയ അന്വേഷണമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

ഭീകരരുടെ മൃതദേഹത്തിനരികിൽ നിന്ന് എകെ സീരീസിലുള്ള റൈഫിളുകളും മറ്റ് ആയുധ ശേഖരവും കണ്ടെത്തി. പൊലീസും സൈന്യവും ഒരുമിച്ചു നടത്തിയ അന്വേഷണം തുടരുകയാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ ഏതു സംഘടനയിലെ അംഗങ്ങളാണെന്നതും വ്യക്തമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com