ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ച് സുരക്ഷാ സേന

ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതായാണ് വിവരം
two terrorists killed in encounter with security forces in jk
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ച് സുരക്ഷാ സേനfile image
Updated on

കുപ്‌വാര: ജമ്മു കശ്മീരിൽ കുപ്‌വായിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ച് സുരക്ഷാ സേന. ഓപ്പറേഷൻ ഗുഗൽധാർ എന്ന് പേരിട്ട തിരച്ചിലിന് പിന്നാലെയാണ് ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചതായി സേന സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ.

നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്‍റേയും ജമ്മു കശ്മീർ പൊലീസിന്‍റേയും സംയുക്ത സൈന്യവും കുപ്‌വാരയിലെ ഗുഗൽധറിൽ തെരച്ചിൽ നടത്തിയത്. ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതായാണ് വിവരം. മേഖലയിൽ സേനയും പൊലീസും തെരച്ചിൽ തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com