അധ്യാപിക ശസ്ത്രക്രിയയിലൂടെ അധ്യാപകനായി; രേഖകളിൽ മാറ്റം വരുത്തി സർക്കാർ സ്കൂൾ

ഇനി മുതൽ ഔദ്യോഗിക രേഖകളിലെല്ലാം പുതിയ പേരിലായിരിക്കും ട്രാൻസ്ജെൻഡർ അധ്യാപകൻ അറിയപ്പെടുക.
Female teacher becomes male through surgery; government school in Rajasthan updates official records

പിടി അധ്യാപിക ശസ്ത്രക്രിയയിലൂടെ അധ്യാപകനായി; രേഖകളിൽ മാറ്റം വരുത്തി രാജസ്ഥാനിലെ സർക്കാർ സ്കൂൾ

Updated on: 

കോട്ട: അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ചെയ്ത് പുരുഷനായി മാറിയതിനെ തുടർന്ന് സ്കൂൾ ഔദ്യോഗിക രേഖകളിലെല്ലാം മാറ്റം വരുത്തി രാജസ്ഥാനിലെ സ്കൂൾ അധികൃതർ. കോട്ട സ്കൂളിലെ 27 കാരിയായ ഫിസിക്കൽ ട്രെയിനിങ് അധ്യാപികയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പുരുഷനായി മാറിയ ശേഷം ഇവർ മറ്റൊരു പേരും സ്വീകരിച്ചു. രാജസ്ഥാൻ സർവീസ് റൂൾ പ്രകാരം തന്‍റെ പേരും ജെൻഡറും മാറ്റാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നതായി ഇവർ പറയുന്നു.

ജയ്പുർ എജ്യുക്കേഷൻ ഡിപ്പാർട്മെന്‍റ് ഡപ്യൂട്ടി സെക്രട്ടറിയാണ് കോട്ട സ്കൂളിലെ ഔദ്യോഗിക രേഖകളിൽ വേണ്ട മാറ്റം വരുത്താൻ നിർദേശം നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി ഔദ്യോഗികമായി ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ആവശ്യമായ ബോണ്ടുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

ഇനി മുതൽ ഔദ്യോഗിക രേഖകളിലെല്ലാം പുതിയ പേരിലായിരിക്കും ട്രാൻസ്ജെൻഡർ അധ്യാപകൻ അറിയപ്പെടുക.