ബംഗാളി നടൻ രാഹുൽ ബാനർജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര‍്യ; കേസെടുത്തു

ഒഡീശയിലെ തൽസാരി മറൈൻ പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ബാനർജിയുടെ ഭാര‍്യ പ്രിയങ്ക സർക്കാർ പരാതി നൽകിയിരിക്കുന്നത്
bengali actor rahul banerjee death case updates

രാഹുൽ ബാനർജി

Updated on

കോൽക്കത്ത: ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര‍്യ പ്രിയങ്ക സർക്കാർ ഒഡീശ പൊലീസിൽ പരാതി നൽകി. നടന്‍റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്നാണ് പ്രിയങ്ക സർക്കാർ നൽകിയ പരാതിയിൽ പറയുന്നത്. പ്രിയങ്കയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒഡീശയിലെ തൽസാരി മറൈൻ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. അഞ്ച് പേരുടെ പേരുകൾ പരാതിയിൽ പരാമർശിക്കുന്നുണ്ട്.

സിനിമാ ചിത്രീകരണത്തിനു വേണ്ടി ഒഡീശയിലെ തൽസാരി ബീച്ചിലേക്ക് രാഹുൽ പോയിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം കടലിലേക്ക് വഴുതി വീഴുകയും തുടർന്ന് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com