കേദാർനാഥിൽ മണ്ണിടിച്ചിൽ; 3 തീർഥാടകർ മരിച്ചു, 8 പേർക്ക് പരുക്ക്

സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കേദാർനാഥിൽ മണ്ണിടിച്ചിൽ; 3 തീർഥാടകർ മരിച്ചു, 8 പേർക്ക് പരുക്ക്
കേദാർനാഥിൽ മണ്ണിടിച്ചിൽ; 3 തീർഥാടകർ മരിച്ചു, 8 പേർക്ക് പരുക്ക്
Updated on

രുദ്രപ്രയാഗ്: ഉത്താരഖണ്ഡിലെ കേദാർനാഥ് ധാം തീർഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 3 തീർഥാടകർ മരിച്ചു. 8 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7.30 നാണ് ചിർബാസ മേഖലയ്ക്കു സമീപമുള്ള പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

മഹാരാഷ്ട്രയിൽ നിന്നുള്ള കിഷോർ അരുൺ പരേട്ട്, സുനിൽ മഹാദേവ് കാലേ, അനുരാഗ് ബിഷ്ട് എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com