ആന്ധ്രയിൽ അധികാരമൊഴിഞ്ഞതിനു പിന്നാലെ തിരിച്ചടി; ജഗന്‍റെ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റി

ആന്ധ്രയിൽ അധികാരമൊഴിഞ്ഞതിനു പിന്നാലെ തിരിച്ചടി; ജഗന്‍റെ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റി

ജഗൻ അധികാരത്തിൽ നിന്നൊഴിഞ്ഞ് പത്തു ദിവസം പൂർത്തിയാകും മുൻപേയാണ് ഈ നടപടി.
Published on

ഹൈദരാബാദ്: അധികാരമൊഴിഞ്ഞതിനു പിന്നാലെ തിരിച്ചടികൾ ഏറ്റു വാങ്ങി ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വെ.എസ്. ജഗൻമോഹൻ റെഡ്ഡി. ജഗന്‍റെ വസതിയായ ലോട്ടസ് പോണ്ടിന്‍റെ ചില ഭാഗങ്ങൾ പൊളിച്ചു നീക്കിയിരിക്കുകയാണ് അധികൃതർ.മതിലിനോട് ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കായി റോഡിലേക്ക് കേറ്റി നിർമിച്ചിരുന്ന ഭാഗമാണ് പൊളിച്ചു മാറ്റിയിരിക്കുന്നത്.

ജഗൻ അധികാരത്തിൽ നിന്നൊഴിഞ്ഞ് പത്തു ദിവസം പൂർത്തിയാകും മുൻപേയാണ് ഈ നടപടി. എന്നാൽ റോഡിലേക്ക് കേറ്റി നിർമിച്ചിരിക്കുന്നതെല്ലാം പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട് ആറു മാസം മുൻപേ നോട്ടീസ് നൽകിയിരുന്നതായി ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അവകാശപ്പെടുന്നു. പാത ഉപയോഗിക്കുന്ന വീട്ടുകാരും ഇതേക്കുറിച്ച് പരാതി നൽകിയിരുന്നു.

logo
Metro Vaartha
www.metrovaartha.com