
കേന്ദ്ര ബജറ്റ്
17 കാൻസർ മരുന്നുകളുടെ ഇറക്കുമതി തിരുവ ഒഴിവാക്കി
ഇന്ത്യയിൽ ഡാറ്റ സെന്‍ററുകൾ തുടങ്ങുന്ന വിദേശ കമ്പനികൾക്ക് 2047 വരെ ടാക്സ് ഹോളിഡേ
വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതിയില്ല. വിദേശയാത്രയുടെനികുതി അഞ്ചിൽനിന്ന് രണ്ട് ശതമാനമാക്കി. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി.പരിശോധക്കുശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം
വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി. ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായം.
ഇന്ത്യയിലെ അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയ്ക്കായി പ്രത്യേക പദ്ധതി. 2030ഓടെ 2 മില്യണ്‍ പ്രൊഫഷണലുകളെ ആവശ്യമുള്ള മേഖല.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് ഇതിനായി പിന്തുണ നൽകും. വിജിസി കണ്ടന്‍റ് ക്രിയേറ്റർ ലാബുകൾ 15000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും
10,000 ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേക പരിശീലനം. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കും.
ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്‍റ് സ്കീമിലൂടെ നിക്ഷേപം നടത്താനാവും. നിക്ഷേപ പരിധി അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനമായി വർധിപ്പിച്ചു.
ആയുർവേദത്തിന് വലിയ പ്രാധാന്യം നൽകി ബജറ്റ്. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്കരിക്കുന്നർക്കും സഹായ പദ്ധതി. ആയുർ ഫാർമസിയുടെ നിലവാരം ഉയർത്തും. ആയുർവേധ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കും.
പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിൽപാത യിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു. തമിഴ്നാടിനും ആന്ധ്രപ്രദേശിനും കർണാടകയ്ക്കും അതിവേഗ റെയിൽ.
മുംബൈ - പൂണെ, പൂണെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെംഗളൂരു, ദില്ലി - വാരാണസി, വാരാണസി - സിലിഗുരി
ടെക്സ്റ്റൈൽ മേഖലയ്ക്ക് പ്രാധാന്യം നൽകും. ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാൻ ഇൻഫ്രാസ്‌ട്രക്ച്ചർ റിസ്‌ക് ഗ്യാരന്‍റി ഫണ്ട്
ഇന്ത്യയെ ബയോ ഫാർമ ഹബ്ബാക്കും. മേഖലയെ ശക്തിപ്പെടുത്താൻ ബയോഫാർമ ശക്തി എന്ന പേരിൽ പദ്ധതി. 10,000 കോടി രൂപ മാറ്റിവെച്ചു. യബറ്റീസ്, കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും.
ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ധാതു മണൽ ഖനനത്തിനായി പ്രത്യേക ഇടനാഴി പദ്ധതി. ഖനനം, സംസ്കരണം എന്നിവടയക്കം വര്‍ധിപ്പിക്കാൻ പദ്ധതി.
സാമ്പത്തിക വളർച്ച, ജനപങ്കാളിത്ത വികസനം, സബ്കാ സാത്ത് സബ്കാ വികാസ് എന്നിവയാണ് മൂന്ന് കർത്തവ്യങ്ങൾ