റെയിൽവേ ജീവനക്കാർക്ക് ഉത്സവ ബോണസായി 78 ദിവസത്തെ ശമ്പളം; അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

ഇതിനായി 2009.61 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു
Union Cabinet approves 78 days' salary as festive bonus for railway employees

റെയിൽവേ ജീവനക്കാർക്ക് ഉത്സവ ബോണസായി 78 ദിവസത്തെ ശമ്പളം; അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

Updated on: 

ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം പ്രോഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസായി നൽകാൻ കേന്ദ്ര മന്ത്രി സഭാ യോഗത്തിൽ തീരുമാനം. ദസറ, ദുർഗാ പൂജ എന്നിവ അടക്കമുള്ള ഉത്സവ അവധി പ്രമാണിച്ചാണ് പ്രത്യേക ബോണസ് നൽകുന്നത്.

എല്ലാ വർഷവും ഉത്സവാവധിക്കു മുൻപായി അർഹരായ ജീവനക്കാർക്ക് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ബോണസ് നൽകാറുണ്ട്. ഇതിനായി 2009.61 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. 1.14 ലക്ഷം ജീവനക്കാർക്ക് ബോണസ് ലഭിക്കും.

പ്രതിമാസം 7000 രൂപ എന്ന കണക്കനുസരിച്ച് 17951 രൂപയാണ് ഒരു ജീവനക്കാരന് ലഭിക്കുന്ന പരമാവധി ബോണസ്. ട്രാക്ക് മെയിന്‍റെയ്നർമാർ, ലോക്കോ പൈലറ്റുകൾ, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, സൂപ്പർവൈസർ, ടെക്നീഷ്യൻ, ഹെൽപർ, പോയിന്‍റ്സ്മാൻ, മിനിസ്റ്റീരിയൽ സ്റ്റാഫ്, ഗ്രൂപ്പ് സി ജീവനക്കാർ എന്നിവർക്കെല്ലാം ബോണസ് ലഭിക്കും.

logo
Metro Vaartha
www.metrovaartha.com