എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയിടുന്നുവെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അവകാശവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം
Civil Aviation Minister Ram Mohan Naidu

വ്യോമയാനമന്ത്രി റാം മോഹൻ നായിഡു

Updated on

ന്യൂഡല്‍ഹി: വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലില്‍ (എടിഎഫ്) എഥനോള്‍ കലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു നിര്‍ദേശവും ഇല്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹന്‍ നായിഡു. കേന്ദ്ര സര്‍ക്കാര്‍ എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയിടുന്നുവെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അവകാശവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഇത്തരം അവകാശവാദം പൂര്‍ണമായും തെറ്റും നിരുത്തരവാദപരവുമാണ്. വിമാനസുരക്ഷയെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് യാത്രക്കാരില്‍ അനാവശ്യ ആശങ്ക സൃഷ്ടിക്കുകയേ ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. എഥനോളും സുസ്ഥിര വ്യോമയാന ഇന്ധനവും (എസ്എഎഫ്) വ്യത്യസ്തമാണെന്നും ഇവയെ ഒരുപോലെ കാണരുതെന്നും മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച രാജ്യാന്തര നിലവാരമുള്ള ഇന്ധനമാണ് എസ്എഎഫ്. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ വിജയിച്ച ശേഷമാണ് ഇത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
Metro Vaartha
www.metrovaartha.com