രാമേശ്വരം കഫെയിൽ ദോശ ചുട്ട് കേന്ദ്ര മന്ത്രി‌‌| Video

പിന്നീട് സ്വന്തം കൈ കൊണ്ട് ദോശ പരത്തി പാത്രത്തിലേക്ക് പകർത്തി ചട്നി ഒഴിച്ച് ടേബിളിലേക്ക് കൊടുത്തു വിടുന്നതും വിഡിയോയിലുണ്ട്.
.Union Minister makes dosas at Rameshwaram Cafe | Video

രാമേശ്വരം കഫെയിൽ ദോശ ചുട്ട് കേന്ദ്ര മന്ത്രി‌‌| Video

Updated on

ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫെയിൽ ദോശ ചുട്ട് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ദോശ ദോശ ചുടുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബംഗളൂരുവിലേക്ക് വന്നാൽ രാമേശ്വരം കഫെയിൽ പോകാതിരിക്കാൻ നിങ്ങൾക്കാകില്ല എന്ന ക്യാപ്ഷനോടെയാണ് സിന്ധ്യ വിഡിയോ പങ്കു വച്ചിരിക്കുന്നത്.

കഫെയുടെ അടുക്കളയിലേക്ക് പോകുന്ന സിന്ധ്യ ജീവനക്കാരെ അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്. നിങ്ങൾ വളരെ നല്ല രീതിയിൽ ജോലി ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് സ്വന്തം കൈ കൊണ്ട് ദോശ പരത്തി പാത്രത്തിലേക്ക് പകർത്തി ചട്നി ഒഴിച്ച് ടേബിളിലേക്ക് കൊടുത്തു വിടുന്നതും വിഡിയോയിലുണ്ട്.

വിദഗ്ധരായ പാചകക്കാരുടെ നിരീക്ഷണത്തിൽ സ്വന്തം കൈ കൊണ്ട് ദോശ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ വിഡിയോയുടെ ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. സിന്ധ്യ സ്വയം ഫിൽറ്റർ കോഫീ ഉണ്ടാക്കുന്നതും വിഡിയോയിലുണ്ട്. രുചികരമായ ദോശ, ഇഡലി, ചട്നി എന്നിവയ്ക്ക് പ്രശസ്തമാണ് രാമേശ്വരം കഫേ. ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ പ്രത്യേകിച്ച് ദോശയുടെ ആരാധകനാണ് സിന്ധ്യ.

logo
Metro Vaartha
www.metrovaartha.com