ഉന്നാവ് ബലാത്സംഗ കേസ്; ബിജെപി നേതാവായ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

സുപ്രീം കോടതിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്
Unnao rape case updates

കുൽദീപ് സിങ് സെൻഗർ

Updated on

ന‍്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗറിന്‍റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. സുപ്രീം കോടതിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.

വിഷയത്തിൽ പുതിയ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചു. കേസിൽ കുൽദീപ് സെൻഗാറിനെ ജീവപര‍്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരായി പ്രതി നൽകിയ അപ്പീൽ രണ്ട് മാസത്തിനകം തീർപ്പാക്കാൻ ശ്രമിക്കണെന്നും കോടതി നിർദേശിച്ചു.

2017ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗർ‌ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുൽദീപ് സിങ് നൽകിയ ഹർജിയിൽ അന്തിമ തീർപ്പാകുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com