23 പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് കുടുംബ കോടതിയിലേക്ക് മാറ്റം

അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സ്ഥലംമാറ്റം
up judge transferred to family court months after awarding 23 death sentences

രവികുമാർ ദിവാകർ

Updated on: 

മുസാഫർനഗർ: ആറുമാസത്തിനുള്ളിൽ 11 കേസുകളിലായി 23 പ്രതികൾക്ക് വധശിക്ഷ വിധിച്ച് വാർത്തകളിൽ നിറഞ്ഞ അഡീഷനൽ ജില്ലാ ജഡ്ജിക്ക് കുടുംബ കോടതിയിലേക്ക് മാറ്റം. ഉത്തർപ്രദേശിലെ മുസാഫർനഗർ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പ്രിസൈഡിങ് ഓഫിസറായിരുന്ന രവികുമാർ ദിവാകറിനെ ഇവിടത്തെ കുടുംബകോടതിയിലേക്കാണു സ്ഥലം മാറ്റിയത്. അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സ്ഥലംമാറ്റമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് പ്രകാരം കുടുംബകോടതി ജഡ്ജി ശിവകുമാരി ഫാസ്റ്റ് ട്രാക്ക് കോടതിയുടെ പുതിയ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. കഴിഞ്ഞ ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലാണ് ജഡ്ജി ദിവാകർ 23 പേർക്ക് വധശിക്ഷ വിധിച്ചത്.

തന്‍റെ കോടതിയുടെ പരിഗണനയിലായിരുന്ന കൊലപാതകം ഉൾപ്പെടെ ഗുരുതരമായ 97 കേസുകൾ അന്നത്തെ ജില്ലാ സെഷൻസ് ജഡ്ജി ബി.കെ. സിങ് ഭരണപരമായ ഉത്തരവിലൂടെ മാറ്റിയതിനെ ദിവാകർ ചോദ്യം ചെയ്തിരുന്നു. 10 വർഷം പഴക്കമുള്ള എൻഡിപിഎസ് (ലഹരിമരുന്ന്) കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട് പുറപ്പെടുവിച്ച 35 പേജുള്ള വിധിയിലാണ് അദ്ദേഹം ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.

logo
Metro Vaartha
www.metrovaartha.com