തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തരും പ്രഗൽഭരുമായ തബലവാദകരിൽ ഒരാൾ, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച മഹാനായ കലാകാരൻ, ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
Ustad Zakir Hussain
ഉസ്താദ് സാക്കിർ ഹുസൈൻ
Updated on

സാൻ ഫ്രാൻസിസ്കോ: ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തരും പ്രഗൽഭരുമായ തബലവാദകരിൽ ഒരാൾ, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച മഹാനായ കലാകാരൻ, ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് യുഎസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ദീർഘകാലമായി യുഎസിൽ തന്നെയായിരുന്നു താമസം. ഞായറാഴ്ച രാവിലെയാണ് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അദ്ദേഹം അന്തരിച്ചതായി ഞായറാഴ്ച രാത്രി തന്നെ വാർത്ത പരന്നിരുന്നു. അതു നിഷേധിച്ച കുടുംബാംഗങ്ങൾ, സാക്കിർ ഹുസൈൻ ഐസിയുവിലാണെന്നും, അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നുമാണ് ആ സമയത്ത് പ്രതികരിച്ചത്. എന്നാൽ, തിങ്കളാഴ്ച പുലർച്ചയോടെ മരണ വിവരം സ്ഥിരീകരിക്കുകയായിരുന്നു.

ഇതിഹാസതുല്യനായ തബലവാദകൻ ഉസ്താദ് അല്ലാ രാഖയുടെ മകനാണ് സാക്കിർ ഹുസൈൻ. അച്ഛന്‍റെ പാത പിന്തുടർന്ന മകൻ തബലയെ ലോകവേദിയിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

Ustad Zakir Hussain
മരണമില്ലാത്ത മാന്ത്രിക വിരലുകൾ...

അഞ്ച് ഗ്രാമി അവാർഡുകളിലൂടെയാണ് ആഗോള സംഗീതരംഗത്ത് അദ്ദേഹം ആദരിക്കപ്പെട്ടത്. ഇന്ത്യ അദ്ദേഹത്തിന് പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com