ഭാര്യയും കാമുകനും കിടപ്പുമുറിയിൽ; വസ്ത്രം പോലും ധരിപ്പിക്കാതെ വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്

ഉത്തർപ്രദേശിലാണ് സംഭവം
uttar pradesh jhansi husband catches wife with lover forced marriage

ഭാര്യയും കാമുകനും കിടപ്പുമുറിയിൽ; വസ്ത്രം പോലും ധരിപ്പിക്കാതെ വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്

marriage - representative image

Updated on

ലക്നൗ: ഭാര്യയെയും കാമുകനെയും കിടപ്പു മുറിയിൽ കണ്ടതിനെ തുടർന്ന് ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ഉത്തർ പ്രദേശിലെ ത്സാൻസിയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പുറത്ത് പോയ ഭർ‌ത്താവ് തിരിച്ചെത്തിയപ്പോഴാണ് ഇത്തരമൊരു കാഴ്ച കാണുന്നത്. തുടർന്ന് ഇരുവരെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ വിവാഹം കഴിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിനുള്ളിൽ തന്നെ ഭർത്താവിന് ഭാര്യയിൽ സംശയം തോന്നിയിരുന്നു. പലപ്പോഴും യുവതി ഭർത്താവിന് ഉറക്ക ഗുളിക നൽകിയിരുന്നതായും ഭർത്താവില്ലാത്ത സമയം കാമുകനെ വീട്ടിൽ വിളിച്ച് വരുത്തിയിരുന്നതായും പൊലീസ് പറയുന്നു. യുവതി വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളിലധികവും കാമുകന് നൽകിയിരുന്നു.

ഭർത്താവിന് പലപ്പോഴും സംശയം തോന്നിയിരുന്നെങ്കിലും ഭാര്യയുമായി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നില്ല. തുടർ‌ന്ന് കഴിഞ്ഞയാഴ്ച പകൽ ഭർ‌ത്താവ് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സംശയം തോന്നി ഓട് പൊളിച്ച് വീടിനുള്ളിൽ കയറുകയായിരുന്നു. അപ്പോഴാണ് കിടപ്പു മുറിയിൽ ഭാര്യയെയും കാമുകനെയും കണ്ടത്. ഇതോടെ ഇയാൾ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു കൂട്ടുകയായിരുന്നു. തുടർന്ന് ഇരുവരെയും വസ്ത്രം പോലും ധരിക്കാൻ അനുവദിക്കാതെ മാലയണിയിപ്പിക്കുകയും കാമുകൻ സിന്ദൂരമണിയിപ്പിക്കുകയായുമായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിക്കും കാമുകനുമെതിരേ കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com