
ഉത്തരാഖണ്ഡിൽ ഹിമപാതം; 47 തൊഴിലാളികൾ കുടുങ്ങി
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ 47 തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 പേരാണ് മഞ്ഞിൽ കുടുങ്ങിയത്. ഇതിൽ 10 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച മന മുതൽ ബദ്രിനാഥ് ധമിനു സമീപം വരെയുണ്ടായ ഹിമപാതത്തിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 പേർ കുടുങ്ങിയതായി ഐജി നിലേഷ് ആനന്ദ് വ്യക്തമാക്കി.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) തൊഴിലാളികളാണ് കുടുങ്ങിയത്. ഇന്ത്യ- ടിബറ്റ് അതിർത്തിയിലെ അവസാനത്തെ ഗ്രാമമാണ് മന.
3,200 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്.