വന്ദേഭാരത് യാത്ര ഇനി എളുപ്പം; 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

ദക്ഷിണ റെയിൽവേ സോണിനു കീഴിൽ വരുന്ന എട്ട് വന്ദേഭാരത് ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമായിരിക്കുന്നത്.
vande bharat train ticket booking new feature

വന്ദേഭാരത് യാത്ര ഇനി എളുപ്പം; 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

Updated on

ന്യൂഡൽഹി: വന്ദേഭാരതിൽ യാത്ര ചെയ്യുന്നതിന് ഇനി നീണ്ട മുന്നൊരുക്കമൊന്നും വേണ്ട. നിങ്ങളുടെ സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന സമയത്തിനും 15 മിനിറ്റ് മുൻപ് വരെ വന്ദേ ഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ദക്ഷിണ റെയിൽവേ സോണിനു കീഴിൽ വരുന്ന എട്ട് വന്ദേഭാരത് ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമായിരിക്കുന്നത്. ഇതിനു മുൻപ് വന്ദേഭാരത് ആദ്യ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കുന്നതിനു മുൻപു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമായിരുന്നു. ട്രെയിൻ യാത്ര തുടങ്ങിയാൽ പിന്നെ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇക്കാര്യത്തിൽ യാത്രക്കാർ അതൃ‌പ്തി പ്രകടിപ്പിച്ചതിനെത്തുടർന്നാണ് റെയിൽവേയും പുതിയ നീക്കം.

പുതിയ ബുക്കിങ് സൗകര്യമുള്ള ട്രെയിനുകൾ

  • 20631 -മംഗളൂരു സെൻട്രൽ- തിരുവനന്തപുരം

  • 20632 തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ

  • 20627 ചെന്നൈ എഗ്മോർ- നാഗർകോവിൽ

  • 20628 നാഗർകോവിൽ- ചെന്നൈ എഗ്മോർ

  • 20642- കോയമ്പത്തൂർ- ബംഗളൂരു കാന്‍റ്

  • 20646 മംഗളൂരു സെൻട്രൽ-മഡ്ഗാവ്

  • 20671-മധുര-ബംഗളൂരു കാന്‍റ്

  • 20677- ഡോ. എംജിആർ ചെന്നൈ സെൻട്രൽ- വിജയവാഡ

‍യാത്രക്കായി വന്ദേഭാരക് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പെട്ടെന്നുള്ള യാത്രകൾക്ക് ഈ നടപടി ഗുണം ചെയ്യുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com