ആർ. രാജഗോപാൽ
തിരുവനന്തപുരം: ദ ടെലിഗ്രാഫ് ദിനപത്രത്തിന്‍റെ മുൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ആർ. രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി കിട്ടുന്നതിൽ നേരിടുന്ന തടസങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചു.
മൂന്ന് പതിറ്റാണ്ടായി കോൽക്കത്തയിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് രാജഗോപാൽ. എസ്ഐആർ പരിഷ്കരണത്തെത്തുടർന്ന് വോട്ടർ പട്ടികയിൽനിന്ന് അദ്ദേഹത്തിന്‍റെ പേര് നീക്കം ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോൽക്കത്ത പൊലീസ് നൽകിയ പ്രതികൂല റിപ്പോർട്ടാണ് പാസ്‌പോർട്ട് പുതുക്കുന്നതിന് തടസമായിരിക്കുന്നത്.
സുവേന്ദു അധികാരിക്ക് വി.ഡി. സതീശൻ അയച്ച കത്ത്.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, എന്നാൽ ഈ പൊലീസ് റിപ്പോർട്ട് കാരണം പാസ്‌പോർട്ട് പുതുക്കുന്നത് വൈകുകയാണെന്നും വി.ഡി. സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഗാന്ധി സ്മാരക നിധിയിൽ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന പ്രൊഫസർ വി. രാമദാസിന്‍റെ മകനാണ് ആർ. രാജഗോപാൽ. മാധ്യമരംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹത്തിന്‍റെ പാസ്‌പോർട്ട് പുതുക്കുന്ന കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് സുവേന്ദു അധികാരക്ക് വി.ഡി. സതീശൻ കത്ത് നൽകിയിരിക്കുന്നത്.